പൊലീസ് പുറത്തുവിട്ട പ്രതികളുടെ ചിത്രം
Posted On
date_range Updated On
date_range ബിവറേജ് ഔട്ട്ലെറ്റിലെ മോഷണം; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി
മുണ്ടക്കയം: ബിവറേജ് ഔട്ട്ലെറ്റിലെ മദ്യം മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞദിവസം പൈങ്ങണയിലെ ബിവറേജ് ഔട്ട്ലെറ്റിൽ പുലർച്ച ഒരുമണിയോടെ കടന്ന രണ്ടുപേർ 11 കുപ്പി വിദേശമദ്യവുമായി കടക്കുകയായിരുന്നു. ഔട്ട്ലെറ്റിെൻറ ഷട്ടറിെൻറ പൂട്ട് തകർത്തായിരുന്നു മോഷണം. ഇവരുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
മോഷണസമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ, പിന്നീട് പിന്നിൽ തൂക്കിയിട്ട നിലയിൽ നടന്നുപോകുന്ന ചിത്രമാണ് തിരിച്ചറിയാൻ ഏറെ സഹായകമായത്. ചിത്രത്തിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാൽ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കണമെന്ന് സി.ഐ എ.ഷൈൻ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.