Posted On
date_range Updated On
date_range മോഷണം: ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ
അടിമാലി: മോഷണത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ കർണാടകയിൽനിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മുതിരപ്പുഴ വെള്ളിമറ്റത്തിൽ നിഷ സുനിൽകുമാറിനെയാണ് (35) അറസ്റ്റ് ചെയ്തത്.
2022 സെപ്റ്റംബർ 29 ന് അടിമാലി മൂലേത്തൊട്ടി സ്റ്റോഴ്സിൽനിന്ന് 30,000 രൂപ മോഷ്ടിച്ച ശേഷം എറണാകുളം എളമക്കര സ്വദേശിയോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെ കർണാടകയിലെ കൂർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.