പ്രണവ്
Posted On
date_range Updated On
date_range ശുചിമുറിയിൽ ഒളികാമറവെച്ച യുവാവ് പിടിയിൽ
കളമശ്ശേരി: ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യം പകർത്തിയ കാർ ഷോറൂം ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ഷോറൂം ടെക്നീഷ്യൻ ഗുരുവായൂർ, ഇരിങ്ങാപുരം സ്വദേശി പ്രണവിനെയാണ് (22) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുസാറ്റിന് സമീപം വീട്ടിൽ ശുചിമുറിയിൽനിന്ന് ദൃശ്യം പകർത്തിയതിനാണ് അറസ്റ്റ്. എസ്.എച്ച്.ഒ പി.ആർ. സന്തോഷ്, എസ്.ഐ പി.എൽ. വിഷ്ണു, എസ്.ഐ ടി.വി. സുധീർ, എ.എസ്.ഐ വി.എ. ബദർ, സിവിൽ പൊലീസ് ഓഫിസർ ഷാബിൻ ഇബ്രാഹീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.