Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ യുവതി മഹിള മന്ദിരത്തിൽ
തിരൂരങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട് സ്വദേശിനി തിരൂരങ്ങാടിയിൽ. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായതോടെയാണ് ഭർതൃമതിയായ യുവതി വിവാഹമോചനം നേടി, കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയിൽ എത്തിയത്.
യുവാവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെയെത്തി, യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ് യുവതി. സാമ്പത്തികശേഷിയുള്ള യുവതിയിൽ നിന്ന് ബിസിനസിനായി ഇയാൾ പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.