Posted On
date_range Updated On
date_range യുവാവിന്‍റെ മരണം വാഹനാപകടമല്ല, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു; സഹോദരനും സുഹൃത്തും പിടിയിൽ
തൃശൂർ: ചേറ്റുപുഴയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അരിമ്പൂർ സ്വദേശി ഷൈനിനെ (28) ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. യുവാവിന്‍റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരൻ ഷെറിൻ (24) , സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽനിന്ന് വീണതാണെന്നാണ് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഹെൽമറ്റ് കൊണ്ട് തലക്കടിച്ച ശേഷം സഹോദരനും കൂട്ടുകാരനുമാണ് ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.