സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പെരുമ്പാവൂർ: സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാൾ പിടിയിൽ. കാസർകോട് സ്വദേശി ഉബൈദിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഇരയുടെ ഭർത്താവും സഹപ്രവർത്തകരാണ്.
കഴിഞ്ഞ ദിവസം രാത്രി ഇരയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പനിയാണെന്ന് പറഞ്ഞ് പ്രതി എത്തുകയായിരുന്നു. രാത്രി അവിടെ തങ്ങിയ പ്രതി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ റിമാൻഡിൽ
പടിഞ്ഞാറത്തറ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാക്കൾ റിമാൻഡിൽ. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ ചെന്ദലോട് സ്വദേശികളായ കുന്നോളി ഫാസിൽ (20), കുന്നത്ത് തോട്ടത്തിൽ ഫാസിൽ (21) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയും ചെറിയ കുട്ടിയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് പ്രതികൾ അതിക്രമിച്ച് കയറിയതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.