പ്രതി പള്ളിയിൽ കയറുന്ന സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range ഭണ്ഡാരം കള്ളൻ കാമറയിൽ കുടുങ്ങി
തൃക്കരിപ്പൂർ: പള്ളിയിൽ കയറി ഭണ്ഡാരം മോഷ്ടിച്ച യുവാവ് കാമറയിൽ കുടുങ്ങി. തങ്കയം ജുമാമസ്ജിദിൽനിന്ന് ഭണ്ഡാരം കവർന്ന കേസിൽ ബീരിച്ചേരി കൂലേരിയിലെ അജാസിനെ (18) ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വൈകി പള്ളിയിൽ എത്തി ജനവാതിലിന്റെ കൊളുത്ത് ഇളക്കി വെച്ച ശേഷം രാത്രി വൈകി തിരികെ വന്ന് ഭണ്ഡാരവുമായി കടക്കുകയായിരുന്നു. ഇതത്രയും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.