രാജൻ
Posted On
date_range Updated On
date_range ഒട്ടുപാൽ മോഷ്ടിച്ചയാൾ പിടിയിൽ
മുണ്ടക്കയം: ഇഞ്ചയാനിയിലെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ ഒരാളെ പിടികൂടി. ഇഞ്ചിയാനി അടക്ക തോട്ടത്തിൽ രാജൻ (മാനി -63) ആണ് അറസ്റ്റിലായത്.
രാജനും കൂട്ടാളികളും ചേർന്ന് തോക്കുനാട്ട് ആൽവിന്റെ തറവാടുവീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാൽ മോഷ്ടിക്കുകയായിരുന്നു. മുണ്ടക്കയം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ചിറ്റടിയിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. കൂട്ടുപ്രതികളായ രണ്ടുപേർക്കായി അന്വേഷണം നടക്കുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.