Posted On
date_range Updated On
date_range പൊലീസുകാരെ ആക്രമിച്ചയാൾ അറസ്റ്റിൽ
കറുകച്ചാൽ: പൊലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കങ്ങഴ ഇടയപ്പാറ വിലങ്ങുപാറ വീട്ടിൽ അജ്മൽ ലത്തീഫാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തനാട് കവലയിൽ ഗാനമേളക്ക് ശേഷമുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് ലാത്തിവീശിപ്പോൾ ഇയാൾക്കും അടിയേറ്റിരുന്നു.
പ്രകോപിതനായ അജ്മൽ എസ്.ഐ ജോൺസൺ, എ.എസ്.ഐ അജിത് എന്നിവരെ മർദിക്കുകയായിരുന്നു. സംഘർഷത്തിനിടയിൽ പരിക്കേറ്റ അജ്മൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കോടതിയെ സമീപിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. ഇതോടെ കറുകച്ചാൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.