അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി റോ​​ഷി​​ൻ തോ​​മ​​സ്

മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചു; തുറന്നു പറഞ്ഞ് പെൺകുട്ടി

തൃ​​പ്പൂ​​ണി​​ത്തു​​റ: 15കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​ പി​​ടി​​യി​​ൽ. ഇ​​ടു​​ക്കി കു​​മ​​ളി ച​​ക്കു​​പ​​ള്ളം സ്വ​​ദേ​​ശി റോ​​ഷി​​ൻ തോ​​മ​​സി​​നെ​​യാ​​ണ്​ (29) തൃ​​പ്പൂ​​ണി​​ത്തു​​റ ഹി​​ൽ​​പാ​​ല​​സ് പൊ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി. ​​ഗോ​​പ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഈ ​​മാ​​സം ആ​​ദ്യ​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.

തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കി​​വ​​ന്ന പ്ര​​തി വ​​ട​​ക്കാ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യു​​മാ​​യി ഒ​​ന്നി​​ച്ച്​ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി​​യു​​ടെ ആ​​ദ്യ ബ​​ന്ധ​​ത്തി​​ലെ മൂ​​ന്ന്​ പെ​​ൺ​​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ളെ​​യാ​​ണ് പീ​​ഡി​​പ്പി​​ച്ച​​ത്. യു​​വ​​തി വി​​ദേ​​ശ​​ത്താ​​ണ്.

പ്ര​​തി ബി​​യ​​ർ ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ച കാ​​ര്യം കു​​ട്ടി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നോ​​ട് പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ലാ​​ണ്​ പൊ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്. പ്ര​​തി​​യു​​ടെ കാ​​ർ പൊ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ൽ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ പ്ര​​ദീ​​പ് എം, ​​രേ​​ഷ്മ വി.​​ആ​​ർ, എ.​​എ​​സ്.​​ഐ​​മാ​​രാ​​യ സ​​ന്തോ​​ഷ് എം.​​ജി. രാ​​ജീ​​വ്നാ​​ഥ്, പ്രി​​യ .എ​​സ്, സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫി​​സ​​ർ ആ​​ർ. മേ​​നോ​​ൻ എ​​ന്നി​​വ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു.



Tags:    
News Summary - The mother's friend molested the 15 year old by giving her beer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.