ക്ഷേത്രത്തിലെ പണം കവർന്നയാളെ പിടികൂടി

ആലുവ: ഭക്ഷണത്തിനെത്തിയയാൾ ക്ഷേത്രത്തിലെ പണം കവർന്നു. ദേശീയ പാതയോരത്തെ മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് തിരുവോണ ഊട്ടിനിടെ യുവാവ് എത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ചശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് ഇയാൾ വിശ്രമിച്ചു.

കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയപ്പോൾ പൊടുന്നനെ കൗണ്ടറിലെ മേശവലിപ്പിൽനിന്ന് ഇരുപതിനായിരത്തോളം രൂപയുമെടുത്ത് ഇയാൾ ഓടി. ഈ സമയം ക്ഷേത്രത്തിൽ അമ്പതോളം പേരുണ്ടായിരുന്നു.

തൊട്ടടുത്ത വീടിന്‍റെ ടെറസിൽ കയറിയശേഷം ചാടി ഓടാൻ ശ്രമിച്ചെങ്കിലും കാലൊടിഞ്ഞു. തുടർന്ന്, നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. ഇയാളിൽനിന്ന് പണം കണ്ടെടുത്തു.

Tags:    
News Summary - The money from the temple was stolen; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.