Posted On
date_range Updated On
date_range മൊബൈൽ മോഷ്ടാവിനെ പിടികൂടി
കാഞ്ഞിരപ്പള്ളി: മധ്യവയസ്കന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. എറണാകുളം ചേരാനെല്ലൂർ പുതുക്കാട്ടുതറ വീട്ടിൽ റെജി ജോർജിനെയാണ് (51) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ യാത്രികനായ മധ്യവയസ്കന്‍റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയും വിശദ ചോദ്യംചെയ്യലിൽ രണ്ട് മൊബൈൽ ഫോണുകൾ കൂടി ഇയാളുടെ പക്കൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇത് മറ്റു സ്ഥലങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.