ഇടുക്കി: 12കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മാതൃസഹോദരന്‍ 48 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. 2015-17 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനം നടന്ന് ആറു വർഷങ്ങൾക്ക് ശേഷമാണ് പുറംലോകം അറിയുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം പെൺകുട്ടി അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ഇവിടെവെച്ച് അമ്മയുടെ സഹോദരൻ പെൺകുട്ടിയെ നിരന്തരം ലൈഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സമാനമായ ദുരനുഭവം മറ്റൊരാളിൽ നിന്നും പെൺകുട്ടിക്ക് ഉണ്ടായി. ആ കേസിൽ ചൈൽഡ് ലൈൻ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് അമ്മയുടെ സഹോദരനും മുമ്പ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് 2021ൽ ചൈൽഡ് ലൈൻ നിർദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകളിലായാണ് 48 വർഷം ശിക്ഷ വിധിച്ചത്. ഇതിൽ ഏറ്റവും ഉയർന്ന കാലയളവായ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന് ജില്ല ലീഗൽ സർവിസ് അതോറിറ്റി 50,000 രൂപയും നൽകണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.