Representational Images

കച്ചവട സ്ഥാപനങ്ങളിൽ കവർച്ച നടത്തിയയാൾ പിടിയിൽ

മനാമ: റെസ്​റ്റോറന്‍റുകളിലും ഷോപ്പുകളിലും കവർച്ച നടത്തുകയും സി.സി.ടി.വി ക്യാമറ കേടുവരുത്തുകയും ചെയ്​ത 29 കാരനായ പ്രതിയെ കാപിറ്റൽ പൊലീസ്​ പിടികൂടി. 4000 ദിനാറിന്‍റെ വസ്​തുക്കളാണ്​ ഇയാൾ കവർച്ച നടത്തിയത്​. സംഭവത്തെ തുടർന്ന്​ വിവിധ കച്ചവട സ്​ഥാപനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ്​ പ്രതിയെ പിടികൂടുന്നതിന്​ പൊലീസ്​ അന്വേഷണം ആരംഭിച്ചത്​. മുഖം വ്യക്തമാകാതിരിക്കാൻ മാസ്​ക്​ ധരിച്ചാണ്​ ഇയാൾ മോഷണം നടത്തിയതെന്ന്​ പറയുന്നു. നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന്​ ഷോപ്പുടമകൾ ചൂണ്ടിക്കാട്ടുന്നു.
Tags:    
News Summary - The man who robbed the commercial establishments was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.