പൊതുസ്ഥലത്ത് മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

കോതമംഗലം: പൊതുസ്ഥലത്ത് മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ താലിപ്പാറ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കളരിക്കൽ എൽദോസിനെ (45) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ചാമപ്പാറ കള്ളിക്കാട്ട് ജോസഫ് (52), കാഞ്ഞിരമറ്റം ജിഷി (42), പള്ളിയത്തുപറമ്പിൽ തോമസ് (42) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത എൽദോസിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ എൽദോസ് താലൂക്ക് ആശുപ്രതിയിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The incident of beating up a young man who questioned drinking: Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.