Posted On
date_range Updated On
date_range ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു
ചാരുംമൂട്: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശ്രീകുമാറിന്‍റെ ഭാര്യ ബിന്ദു (29) വാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ആക്രമണത്തിൽ ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. നാളുകളായി ശ്രീകുമാറും ബിന്ദുവും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാർ. ദമ്പതികൾക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്‍റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.