കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (38) ആണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വഴക്കിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സാജുവിനെ അടിക്കുകയായിരുന്നു. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒന്നര വർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. വാടകവീട്ടിലായിരുന്നു ഹോം നഴ്‌സായ പ്രിയങ്ക താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ സാജു വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ് അബോധാവസ്ഥയിലായ സാജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.