പിടിയിലായവർ
ഹോണടിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ
കഠിനംകുളം: പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥൻ ഷമീറിനെയാണ് മർദിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്ന ഷമീർ വാഹനത്തിന്റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോയ പ്രതികൾ ചോദ്യം ചെയ്യുകയും മർദിക്കുകയായിരുന്നു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെ കേസുകൾ ചുമത്തിയായിരുന്നു പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.