പിഞ്ചു മക്കളെ പിതാവ് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

മംഗളൂറു: മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു.

സംഭവ ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങി. കൊലപാതക കാരണം എന്തെന്ന് അറിയില്ല. കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്. 

Tags:    
News Summary - The father beat his children to death with a hammer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.