Posted On
date_range Updated On
date_range ആശുപത്രിയിൽ കുട്ടിയുടെ മാല മോഷ്ടിച്ചു
മലപ്പുറം: കിഴക്കേത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ ഒ.പി ടിക്കറ്റിന് വരി നില്‍ക്കുന്നതിനിടെയാണ് മൂന്ന് വയസ്സായ കുട്ടിയുടെ മാല മോഷ്ടിച്ചത്. വീട്ടുകാര്‍ ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു.
അധികൃതര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ തെളിവ് സഹിതം മലപ്പുറം പൊലീസില്‍ പരാതി നല്‍കി. രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലുള്ളത്. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.