നിതിൻ (പക്രു)
കുന്നംകുളം: കാട്ടകാമ്പാൽ ചിറക്കൽ സെന്ററിലും താലൂക്ക് ആശുപത്രിയിലുമായി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പഴഞ്ഞി ചിറക്കൽ പൊന്നരാശേരി വീട്ടിൽ നിതിനെയാണ് (പക്രു -32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), കാഞ്ഞിരത്തിങ്കൽ മാട്ടത്തില്‍ വീട്ടില്‍ ബിജു (ഉണ്ണിയപ്പൻ -49) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.
ഈ കേസിൽ ചിറക്കല്‍ മുത്തിപാലത്തിങ്കൽ വീട്ടില്‍ ഷെബീറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചിറക്കൽ സെന്ററിൽ വെച്ചാണ് ലെനിന്റെ തലക്ക് വെട്ടേറ്റത്. അന്നേ ദിവസം രാത്രിയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മറ്റൊരു രോഗിയെ കാണാനെത്തിയ ബിജുവിനെ ഈ സംഘം കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ലെനിനെ ആക്രമിച്ച കേസിൽ ചിറക്കൽ സ്വദേശിയായ ഫാസില്‍ (ചാച്ചി) ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.