Posted On
date_range Updated On
date_range സഹോദരങ്ങൾക്ക് കുത്തേറ്റു
ആലത്തൂർ: കാവശ്ശേരി പാടൂരിൽ വേലയുടെ തലേദിവസം നടന്ന ഗാനമേള നടക്കുന്ന സ്ഥലത്തുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. മണപ്പാടം മലങ്കാട്ടിൽ അയ്യപ്പന്റെ മക്കളായ പ്രമോദ് (30), പ്രജീദ് (30) എന്നിവർക്കാണ് കുത്തേറ്റത്.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാടൂർ പീച്ചങ്കോട് സ്വദേശികളായ അനൂപ്, ശരത്ത്, സന്ദീപ്, ബാബു, ബൈജു എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ ആലത്തൂർ പൊലീസ് കേസ്സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.