Posted On
date_range Updated On
date_range മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ
ജലന്തർ: മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്തർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വീട്ടിൽ കുട്ടികളെ കാണാത്തതിനാൽ മഖ്സുദൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി പെട്ടിയെടുത്തപ്പോൾ അമിതഭാരം കാരണം തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ പിതാവിന്റെ മദ്യപാന ശീലം കാരണം വീടൊഴിയാൻ ഈയിടെ വീട്ടുടമയിൽനിന്ന് അന്ത്യശാസനം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
പ്രദേശത്ത് കുടിയേറിപ്പാർത്ത തൊഴിലാളി കുടുംബത്തിന് അഞ്ച് മക്കളാണുള്ളത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.