Posted On
date_range Updated On
date_range കഞ്ചാവുകേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: കഞ്ചാവുകേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ കാപ്പിലാംമൂട്ടിൽ കെ.എസ്. സിബിനാണ് (24) പിടിയിലായത്. രണ്ടുമാസം മുമ്പ് 1.115 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു.
തമിഴ്‌നാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിവിലായിരുന്ന സിബിനെ കോട്ടയം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബിയും സംഘവും ചേർന്നാണ് പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർമാരായ ആർ.കെ. രാജീവ്, ഡി. മനോജ്കുമാർ, സി. കണ്ണൻ, രതീഷ് കെ. നാണു, പ്രവീൺ ശിവാനന്ദ്, മനു ചെറിയാൻ, മനു മധു, ഡ്രൈവർ സത്യൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. സിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.