Posted On
date_range Updated On
date_range മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 34 വർഷം കഠിനതടവ്
അടൂർ: മാനസിക വെല്ലുവിളിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും.കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനെയാണ്(32-കൊച്ചുമോൻ) അടൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ മൂന്നുവർഷം അധികതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി നൽകിയ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. കൊടുമൺ പൊലീസ് 2017ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.