വിനോദ്കുമാർ
Posted On
date_range Updated On
date_range യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കാട്ടാക്കട: കൂടെതാമസിച്ചിരുന്ന യുവതിയെ പ്രഷര്‍ കുക്കർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര വിഷ്ണു ഭവനില്‍ വിനോദ്കുമാറാണ് (36) അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10ഓടെയാണ് വിനോദ്കുമാർ ഒപ്പം രണ്ടുവര്‍ഷമായി താമസിച്ചുവന്ന ത്യശൂര്‍ മുള്ളൂലര്ക്കര വടക്കാഞ്ചേരി ഒട്ടുപാറ മതിലകത്ത് വീട്ടില്‍ റസിയയെ (31) ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ വിനോദിനെ മാറനല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.