Posted On
date_range Updated On
date_range പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദാണ് പിടിയിലായത്. മൂന്നുദിവസം മുമ്പായിരുന്നു സംഭവം.
നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫോൺ നമ്പറും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ചയാണ് മലപ്പുറത്തുനിന്ന് പിടിയിലായത്. പോക്സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.