പ്രതികള്‍
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
പത്തനാപുരം: യുവാവിനെ ആക്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടി. പിറവന്തൂര്‍ കറവൂർ പതിനാറാം ഫില്ലിങ്ങിൽ അജിത്ത് ഭവനിൽ അനൂപ് (26), സുമേഷ് ഭവനിൽ സുമേഷ് (28) എന്നിവരാണ് ഏഴുമാസത്തിനുശേഷം അറസ്റ്റിലായത്. പതിനാറാം ഫില്ലിങ്ങിൽ മനോജ് ഭവനിൽ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർച്ച് 22 നായിരുന്നു സംഭവം.
ശേഷം ഒളിവിൽ പോയ പ്രതികളെ പത്തനാപുരം ഇൻസ്പെക്ടർ ബിജുവിന്റെ നിർദേശാനുസരണം എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, ഷിബു മോൻ, അഖിൽ എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.