Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത 17കാരൻ അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത 17കാരൻ കസ്റ്റഡിയിൽ. ഉല്ലാസ്‌നഗർ ഏരിയയിലെ ഒരു ഭവന സമുച്ചയത്തിന്‍റെ പരിസരത്ത് കഴിഞ്ഞ മാസമാണ് സംഭവം. പ്രതിയും കുട്ടിയുടെ പിതാവും സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നത് ഇവിടെയാണ്.
പെൺകുട്ടി തനിച്ചായിരുന്നപ്പോൾ പ്രതി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപത്തുള്ളവർ ഓടിയെത്തിയത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലാണ് കാണപ്പെട്ടത്.
നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ഹോമിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. താനെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.