ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി സംഭവത്തിൽ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്‌സിംഗ് വിദ്യാർഥിനി ജസ്മീൻ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിയായ തരിക്‌ജോത് സിംഗാണ് പ്രതി.
2021 മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തരിക്‌ജോത് സിംഗ് ജസ്മീനെ തട്ടിക്കൊണ്ടുപോയി കേബിൾ വയറുകൊണ്ട് കൈകാലുകൾ ബന്ധിപ്പിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പിന്നാലെ അറസ്റ്റിലായ സിംഗ്, കുറ്റ സമ്മതം നടത്തുകയായിരുന്നു. ജസ്മീനും തരിക്‌ജോതും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. തുടർന്നാണ് ജസ്മീനോട് പക തോന്നി തുടങ്ങിയത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അഡ്‌ലെയ്ഡിൽ നിന്ന് ജസ്മീനെ കാറിൽ തട്ടിക്കൊണ്ടുപോയ സിംഗ്, അവരുടെ കൈകാലുകൾ കേബിൾ കൊണ്ട് ബന്ധിക്കുകയും വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. ശേഷം മണ്ണിൽ കുഴിച്ചുമൂടുകയായിരുന്നു. ശ്വാസംമുട്ടിയാണ് ജസ്മീൻ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തരിക്‌ജോത് സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ ആജീവനാന്ത തടവിന് ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.