19 കാരിയുടെ കണ്ണിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു; മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചു

ഹൈദരാബാദ്: കണ്ണിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയിൽ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം.

വികരാബാദിലെ കാലപൂർ ഗ്രാമത്തിലാണ് പെൺകുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജുട്ടു സിരിഷ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകികൾ ആരാണെന്ന് വ്യക്തമല്ല.

പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പെൺകുട്ടി ജൂൺ 10ന് രാത്രി 11 മണിയോടെ വീടുവിട്ടറിങങിയതാണ്. പിന്നീട് രക്തത്തിൽ കുളിച്ച നിലയിൽ കുളത്തിൽ നാട്ടുകാരണ് മൃതദേഹം കണ്ടെത്തിയത്. എന്തിനാണ് പെൺകുട്ടി രാത്രി വീടുവിട്ടിറങ്ങിയതെന്നോ ആരാണ് കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Teen stabbed in eyes with screwdriver, throat slit with blade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.