എസ്. പ്രദീപ്
Posted On
date_range Updated On
date_range ടെക്കികൾക്കുനേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ
കഴക്കൂട്ടം: ടെക്നോപാർക്കിൽ ജോലിക്കെത്തിയ യുവതികൾക്കു നേരെ നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി എസ്. പ്രദീപാണ് (43) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 11ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റന്ററാണ് പ്രദീപ്. എസ്.ഐമാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായർ, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.