ക്ലാസ്സിൽ മോശമായി പെരുമാറി; ലഞ്ച് ബോക്സ് ഉപയോഗിച്ച് വിദ്യാർഥിയുടെ തലക്കടിച്ച് അധ്യാപിക; സംഭവത്തിൽ തലയോട്ടിക്ക് പൊട്ടൽ

ഹൈദരാബാദ്: ലഞ്ച് ബോക്സ് ഉപയോഗിച്ച് അധ്യാപിക വിദ്യാർഥിയുടെ തലക്കടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയെന്നാരോപിച്ചാണ് സാത്വിക നാഗശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ഉപദ്രവിച്ചത്.

ഹിന്ദി അധ്യാപികയായ സലീമ ബാഷ വിദ്യാർഥിയുടെ തലയിൽ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂൾ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സാത്വികക്ക് പിന്നീട് കടുത്ത തലകറക്കവും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടർന്ന് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല. പിന്നാട് ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.

വിദ്യാർഥിയുടെ അമ്മ അതേ സകൂളിൽ സയൻസ് അധ്യാപികയാണ്. അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവത്തിലെ ആന്ധ്രാപ്രദേശിൽ അധ്യാപകരെതിരെ കേസെടുത്തിരുന്നു. ശ്രീ തനുഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിച്ചതിനായിരുന്നു കേസ്.

ഇരുമ്പ് മേശ ഉപയോഗിച്ച് വിദ്യാർഥിയുടെ കൈയ്യിൽ ഇടിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റു. വിദ്യാർഥിയുടെ കൈയ്യിൽ മൂന്ന് ഒടിവുകൾസംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മോഹൻ എന്ന അധ്യാപകനെതിരെയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

പ്രഭാത പ്രാർഥനക്കു ശേഷം തന്റെ കാൽ തൊട്ട് നമസ്കരിക്കാത്തതിന്റെ പേരിൽ ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ സർക്കാർ സ്കൂളിലെ അധ്യാപിക 31 വിദ്യാർഥികളെ അടിച്ചതായി പരാതി. അന്വേഷണത്തിന് ശേഷം കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അധ്യാപികയെ സസ്​പെൻഡ് ചെയ്യുകയും ചെയ്തു. ഖണ്ഡദേവൂല ഗവ. അപ്പർ പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം

Tags:    
News Summary - Teacher hits student on the head with lunch box for misbehaving in class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.