അധ്യാപകൻ മുട്ടു ഹദലി, ഭരത് ബാരകേരി
മംഗളൂരു: അധ്യാപകന്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഗഡഗ് നര്‍ഗുണ്ട് ഹദാലി ഗ്രാമത്തിൽ ഗവ. മോഡല്‍ പ്രൈമറി സ്‌കൂളിലെ ഭരത് ബാരകേരി(ഒമ്പത്) ആണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഇയാൾ ഒളിവിലാണ്.
ശനിയാഴ്ചയാണ് കുട്ടി അക്രമത്തിനിരയായത്.ചോരയൊഴുക്കി അതേ സ്കൂളിൽ അധ്യാപികയായ മാതാവ് ഗീത ബാരകേരിയുടെയടുത്തേക്കാണ് കുട്ടി കരഞ്ഞ് ഓടിച്ചെന്നത്. കാരണം ചോദിച്ച ഗീതയേയും അധ്യാപകൻ മർദ്ദിച്ചതായി പറയുന്നു. കുഴഞ്ഞു വീണതിനെത്തുടർന്ന് ഹുബ്ബള്ളിയിലെ ആശുപത്രിയില്‍ കുട്ടി ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.