പ്രണയ വിവാഹം: തമിഴ്നാട്ടിൽ നവദമ്പതികളെ പിതാവ് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ നവവധുവിനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെത് പ്രണയ വിവാഹമായിരുന്നു.  പെൺകുട്ടി കുടുംബത്തിന്റെ ആഗ്രഹം കണക്കിലെടുക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള അതൃപ്തിയാണ് കൊലക്കു കാരണം. തൂത്തുക്കുടി ജില്ലയിലെ ടൂടികോറിൻ നഗരത്തിലാണ് സംഭവം. വിവാഹം നടന്നതിനു പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു.

തുടർന്ന് മധുരൈ പൊലീസ് സ്റ്റേഷനിൽ നവദമ്പതികൾ ഹാജരായി. തങ്ങൾ ഇരുവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നും പൊലീസിനെ അറിയിച്ചു.

ഇരുവരും പെൺകുട്ടിയുടെ രക്ഷിതാക്കളുമായി വിഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തതായി പൊലീസ് ഓഫിസറായ ബാലാജി ശരവണൻ പറഞ്ഞു. രണ്ടുപേരും പൊലീസ് സംരക്ഷണം തേടിയിരുന്നില്ല. കുട്ടികളെ ഉപദ്രവിക്കരുതെന്ന് ഗ്രാമത്തിലെ കാരണവൻമാരും പെൺകുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. വാടക വീട്ടിലാണ് യുവാവും പെൺകുട്ടിയും താമസിച്ചിരുന്നത്. ദമ്പതികളെ ​കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Tamil Nadu Man Kills Newly-Wed Daughter, Husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.