കാട്ടാക്കട: 22 വര്‍ഷം മുന്‍പ് ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോയ കൊലക്കേസ് പ്രതിയെ പോലീസ് പിടികൂടി. വെള്ളറട സ്വദേശി മാത്തുകുട്ടി എന്ന സന്തോഷ് (55) ആണ് പൊലീസ് പിടിയിലായത്.
2003നാണ് മായം സ്വദേശി തോമസിനെ കൊലപ്പെടുത്തിയ കേസിൽ സന്തോഷ് ജയിലിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. സന്തോഷിന്റെ വ്യാജ ചാരായം നിർമാണം പോലീസിൽ അറിയിച്ചെന്ന് ആരോപിച്ചാണ് തോമസിനെ വഴിയിൽ തടഞ്ഞുനിർത്തി കുത്തി കൊലപ്പെടുത്തിയത്.
സംഭവ ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം വെള്ളറടയിൽ പ്രതി ബന്ധുവിന്റെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. നെയ്യാർ ഡാം ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീകുമാരൻ നായർ , ആര്യങ്കോട് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ്, നെയ്യാർ ഡാം എസ് ഐ ബൈജു, പൊലീസുകാരായ വിനീത്, പ്രഭിൻ , രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.