Posted On
date_range Updated On
date_range യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അറസ്റ്റിൽ
കിളിമാനൂർ: ദലിത് യുവതിയെ തട്ടിക്കൊണ്ടുപോകാനായി വീട്ടിൽ അതിക്രമിച്ചുകയറി മുറിക്കുള്ളിൽ ഒളിച്ച യുവാവിനെ പൊലീസ് പിടികൂടി. പഴയകുന്നുമ്മേൽ ചെമ്പകശ്ശേരി അരുൺ നിവാസിൽ അരുൺ(29) ആണ് അറസ്റ്റിലായത്. മുളയ്ക്കലത്തുകാവ് സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാൾ കിളിമാനൂർ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സനൂജ്, എ.എസ്.ഐ സുഭാഷ്, എസ്.സി.പി.ഒ അരുൺ, സി.പി.ഒ ശ്രീരാജ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.