ര​ഞ്ജി​ത്ത്

സ്ത്രീകളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

പന്തളം: യുവതിയെയും വൃദ്ധമാതാവിനെയും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കുളനട മാന്തുക മലയുടെ താഴത്തേതിൽ വീട്ടിൽ രഞ്ജിത്തിനെയാണ് (41)പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

21ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശി ജിൻസി സാറ ജേക്കബിനെയും വൃദ്ധമാതാവിനെയുമാണ് ആക്രമിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൈക്ക് സെറ്റിന്‍റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ഇവരും പ്രതിയുമായി തർക്കം നിലനിന്നിരുന്നു. അതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമിച്ചത്. കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. 

Tags:    
News Summary - Suspect arrested in assault case against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.