പിടിയിലായ പ്രതി ഹാരിസ്
കൂത്തുപറമ്പ്: നഗര മധ്യത്തിലെ വെളിച്ചെണ്ണ കടയിൽനിന്ന് 45,000 രൂപ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ശിവപുരം സലീന മൻസിലിൽ വി.സി. ഹാരിസിനെയാണ് (50) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൂത്തുപറമ്പ് നഗരത്തിൽ ബസ് സ്റ്റാൻഡിന് മുന്നിലെ മാനന്തേരി സ്വദേശിയായ വി.കെ. അൻവർ നടത്തുന്ന വെളിച്ചെണ്ണ കടയിൽ നിന്നാണ് പണം കവർന്നത്.
പത്തു ലിറ്റർ വെളിച്ചെണ്ണ വേണമെന്ന് പറഞ്ഞ മോഷ്ടാവ് കന്നാസ് ഇല്ലെന്നും കടയുടമയോട് കന്നാസ് വാങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. കടയുടമ സമീപത്തെ കടയിൽനിന്ന് കന്നാസ് വാങ്ങാൻ പോയ തക്കത്തിന് മേശവലിപ്പിന്റെ പൂട്ട് തകർത്ത് ബാഗ് സഹിതം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദിന്റെ നിർദേശപ്രകാരം കൂത്തുപറമ്പ് എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയത്. പ്രതി 2022 മുതൽ തലശ്ശേരിയിലെ ഒരു ലോഡ്ജിലാണ് താമസം. സമാനമായ മറ്റു മോഷണങ്ങളും ഹാരിസ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സി.പി.ഒമാരായ സുധീഷ്, നാസർ, വിനിത്, സലീം, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.