മോഷണം നടന്ന ജഡ്ജിയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
മഞ്ചേരി: സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണ താമസിക്കുന്ന മുള്ളമ്പാറ റോഡിലെ വാടക വീട്ടിൽ മോഷണം. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോർത്ത് പറവൂരിലെ വീട്ടിലേക്ക് പോയ അദ്ദേഹം തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
മുൻഭാഗത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. ഡോഗ് സ്ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.