പന്തളം: പന്തളത്ത് എസ്.എഫ്.ഐ നേതാവിെൻറ വീടിനും പിന്നാലെ എ.ബി.വി.പി നേതാവിെൻറ വീടിനും നേരെ കല്ലേറ്. പന്തളം എൻ.എസ്.എസ് കോളജിൽ ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയാണ് സംഭവമെന്നും പറയുന്നു.
എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ കടയ്ക്കാട് എ.എം. ഹൗസിൽ സൽമാൻ സക്കീറിെൻറയും എൻ.എസ്.എസ് കോളജിലെ എ.ബി.വി.പി യൂനിറ്റ് പ്രസിഡന്റ് തോന്നല്ലൂർ പട്ടതോട്ടിൽ ഗീതാഞ്ജലിയിൽ കൃഷ്ണ പ്രസാദിെൻറ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി 12.15ന് സൽമാൻ സക്കീറിന്റെ വീടിെൻറ മുകൾ നിലയിലെ ജനൽച്ചില്ലുകൾ ആക്രമണത്തിൽ തകർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. പിന്നീട് രാത്രി 1.30ഓടെ കൃഷ്ണപ്രസാദിെൻറ വീടിന് നേരെയും ആക്രമണമുണ്ടാകുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് എൻ.എസ്.എസ് കോളജിൽ പുതുതായി എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ ഇരു വിദ്യാർഥി സംഘടനകളും ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നു. ഇതേച്ചൊല്ലി എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. പന്തളം പൊലീസ് സ്ഥലത്തെത്തി സംഘർഷത്തിന് അയവ് വരുത്തിയിരുന്നു. പിന്നീടാണ് രാത്രിയോടെ വീടുകൾക്കുനേരെ കല്ലേറുണ്ടായത്. സൽമാൻ സക്കീറിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി ആരോപിച്ചു. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.