ബസ് യാത്രികയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകൾ റിമാൻഡിൽ

കോന്നി: അപഹരിച്ച നാടോടി സ്ത്രീകളെ കോന്നി പൊലീസ് റിമാൻഡ് ചെയ്തു. തമിഴ്നാട് സ്വദേശികളായ നന്ദിനി(29), ലക്ഷ്മി (32) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.പത്തനംതിട്ടയിൽനിന്ന് കോന്നിയിലേക്ക് വന്ന വീട്ടമ്മ കോന്നിയിൽ ബസ് ഇറങ്ങിയതിന് ശേഷമാണ് ബാഗ് തുറന്ന് കിടക്കുന്നത് കണ്ടത്.

ബാഗിൽ ഉണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ വീട്ടമ്മ ബഹളംവെക്കുകയും നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ സമീപത്തെ ബേക്കറിയിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ഇടപെടുകയുമായിരുന്നു.ഇവരെ തടഞ്ഞുവെക്കുകയും കോന്നി പൊലീസെത്തി നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയുമായിരുന്നു.

Tags:    
News Summary - stole the bus passenger's money; accused On remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.