Posted On
date_range Updated On
date_range മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
മംഗളൂരു: ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂരിലെ 48കാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
ഭാര്യയും അവരുടെ രണ്ട് പെൺമക്കളും ഇയാളുടെ കൂടെയാണ് താമസം. മൂത്ത മകളോട് ഇയാൾ മോശമായി പെറുമാറുന്നത് കണ്ട് ഭാര്യ ചോദ്യം ചെയ്തിരുന്നതായി കുന്താപുരം പൊലീസ് പറഞ്ഞു. ഭാര്യയേയും ഇളയ മകളേയും മുറിയിൽ അടച്ചിട്ട ശേഷം മറ്റൊരു മുറിയിൽ കൊണ്ടുപോയി മകളെ ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാവ് നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.