Posted On
date_range Updated On
date_range മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ
തിരൂർ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. സംഭവത്തിന് ശേഷം തിരൂരിൽ നിന്ന് കടന്നുകളഞ്ഞ ഇയാളെ ഒറ്റപ്പാലത്തു നിന്നാണ് പിടികൂടിയത്.
പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മൂന്ന് വയസുള്ള മകന്‍ ഷെയ്ഖ് സിറാജിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ രണ്ടാനച്ഛൻ അർമാൻ ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയായിരുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടികൂടിയത്.
കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.