പ്രതി ബൈജു

വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്റ്റിൽ

മുളങ്കുന്നത്തുകാവ് (തൃശൂർ): വയോധികയെ മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത്​ കോരംകുന്നത്ത് അക്കന്‍റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിൽ മകൻ ബൈജുവിനെയാണ്​ മെഡിക്കൽ കോളജ്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.

ക്രിസ്​മസ്​ തലേന്നാണ്​ സംഭവം​. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച്​ തങ്ക മൂന്നുതവണ പൊലീസിൽ പരാതി നൽകിയിരുന്നു​. ബൈജുവിനെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി താക്കീത്​ നൽകി പറഞ്ഞയക്കുകയാണ്​ പതിവ്​.

മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നിർദേശപ്രകാരം സബ്​ ഇൻസ്പെക്ടർ കെ. രാജൻ, അസി. സബ്​ ഇൻസ്പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.


Tags:    
News Summary - Son arrested for trampling mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.