കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു

വി​ഴി​ഞ്ഞം: കാ​റി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ മൂ​ന്നു​പേ​രെ കോ​വ​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ലി​യൂ​ർ പാ​ല​പ്പൂ​ര് സി.​എ​സ്.​ഐ പ​ള്ളി​ക്കു​ സ​മീ​പം ന​ട​ത്ത​ട്ട് വി​ള വീ​ട്ടി​ൽ പാ​ല​പ്പൂ​ര് മ​നു എ​ന്ന മ​നു​കു​മാ​ർ (29), പാ​ല​പ്പൂ​ർ നെ​ടി​യ​വി​ള വീ​ട്ടി​ൽ ഉ​ണ്ണി (34), പു​ഞ്ച​ക്ക​രി മ​ണ്ണ​ക്ക​ല്ലു​വി​ള​യി​ൽ ആ​ഷി​ക് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് മു​ട്ട​യ്ക്കാ​ടി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ, അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ത​ട​ഞ്ഞ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​യോ​ടി.

ഡ്രൈ​വ​ർ ആ​ഷി​ക്കി​നെ പി​ടി​കൂ​ടി ന​ട​ത്തി​യ വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത് മ​നു​വും കൂ​ട്ടാ​ളി​ക​ളു​മാ​ണെ​ന്ന​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, ന​ട​ന്ന തി​ര​ച്ചി​ലി​ലാ​ണ് മ​നു​വും ഉ​ണ്ണി​യും പി​ടി​യി​ലാ​യ​ത്. പി​സ്റ്റ​ൾ, വ​ടി​വാ​ൾ, വെ​ട്ടു​ക​ത്തി, ക​ത്തി, ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

News Summary - smuggled with weapons, men caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.