Posted On
date_range Updated On
date_range അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഒരു കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകൾ ഈ വീട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. 2021-ൽ അമേരിക്കയിൽ ഏകദേശം 49,000 പേർ വെടിയേറ്റ് മരിച്ചു, അതിൽ പകുതിയിലേറെയും ആത്മഹത്യകളാണെന്നാണ് കണക്ക്. ഇതിനുപുറമെ ആയുധം സൂക്ഷിക്കുന്നവരും ഏറെയാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.