Posted On
date_range Updated On
date_range വിവാഹാഘോഷത്തിനിടെ വെടിവെപ്പ്; സൈനികൻ കൊല്ലപ്പെട്ടു
സൊൻഭദ്ര (ഉത്തർ പ്രദേശ്): വിവാഹാഘോഷ ചടങ്ങിന്‍റെ ഭാഗമായി നടത്തിയ വെടിവെപ്പിൽ അവധിയിലായിരുന്ന സൈനികൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ദയാറാം യാദവ് (35) ആണ് മരിച്ചത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ പറഞ്ഞു. യാദവ് ജമ്മുവിലാണ് ജോലിചെയ്തിരുന്നത്. രണ്ട് ദിവസം മുമ്പാണ് അവധിയെടുത്ത് ഗ്രാമത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.