Posted On
date_range Updated On
date_range എസ്.ജി.ആർ.എസ് ബാങ്ക് ക്രമക്കേട്: ഒരാൾ പിടിയിൽ
ബംഗളൂരു: ആയിരം കോടിയുടെ ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക് (എസ്.ജി.ആർ.എസ്) ക്രമക്കേട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരാളെ അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ നിക്ഷേപത്തുക വകമാറ്റിയെന്ന കേസിലാണ് അറസ്റ്റ്. ക്രമക്കേടിലൂടെ കൂടുതൽ സാമ്പത്തികലാഭം ഉണ്ടാക്കിയ വി.ആർ. രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാങ്കിൽ നിന്ന് 40.40 കോടിയുടെ വായ്പ എടുത്തിരുന്നതായും തിരിച്ചടച്ചില്ലെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇയാളും ഭാര്യയും ചേർന്ന് മറ്റ് സഹകരണ ബാങ്കുകളിൽ നിന്നും സൊസൈറ്റികളിൽ നിന്നും ക്രമക്കേട് നടത്തിയതിന് വിവിധ കേസുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.