പിഞ്ചുബാലികക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം തടവും പിഴയും
Posted On
date_range Updated On
date_range പിഞ്ചുബാലികക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം തടവും പിഴയും
തൃപ്പൂണിത്തുറ (എറണാകുളം): പിഞ്ചുബാലികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 20 വർഷം തടവ്. എരൂർ നടമ കോച്ചേരിപ്പറമ്പ് വീട്ടിൽ ജയകുമാറിനെയാണ് (61) എറണാകുളം സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കോടതി വിവിധ വകുപ്പുകളിലായി 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ജി. അനീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ശിക്ഷ. സബ് ഇൻസ്പെക്ടർമാരായ കെ. അനില, പി.വി. രമേശൻ, അഡീ. സബ് ഇൻസ്പെക്ടർ കെ. സജീഷ്, സീനിയർ സി.പി.ഒ യു.എൻ. അമ്പിളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.